മദ്യനയം: ഇനിയും സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി , മദ്യനയം , ബാര്‍ വിഷയം
കൊച്ചി| jibin| Last Modified ബുധന്‍, 2 ജൂലൈ 2014 (12:24 IST)
സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന 418 ബാറുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒന്നര മാസത്തെ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നികുതി വകുപ്പ് സെക്രട്ടറിയാണ് ഹര്‍ജി നല്‍കിയത്.

മദ്യ നയം സ്വീകരിക്കുന്നതിന് സമയം ആവശ്യമാണെന്നും. ഇപ്പോള്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കാത്തതിനാലാണ് സാവകാശം തേടുന്നതെന്നും ഹര്‍ജിയില്‍
പറയുന്നു.

മദ്യ നയത്തെ കുറിച്ചുള്ള ജ രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാര്‍ പരിശോധിക്കുമെന്നും മദ്യനയം രൂപീകരിക്കുമ്പോള്‍ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ഹര്‍ജിയില്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :