കൊച്ചി|
jibin|
Last Modified ചൊവ്വ, 24 ജൂണ്‍ 2014 (17:09 IST)
കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടേത് തുഗ്ളക്ക് പരിഷ്കാരങ്ങളാണെന്നും അത് യൂത്ത് കോൺഗ്രസിനെ ദുർബലപ്പെടുത്തിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സിആർ മഹേഷ്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വ പരിശീലന ക്യാമ്പിലാണ് രാഹുലിനെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്.
രാഹുൽ ഗാന്ധി നടപ്പാക്കിയ പരിഷ്കാരങ്ങൾ യൂത്ത് കോൺഗ്രസിനെയും കെഎസ്യുവിനെയും ജനങ്ങളിൽ നിന്ന് അകറ്റിയെന്നും മഹേഷ് പറഞ്ഞു. കോൺഗ്രസിൽ ഗ്രൂപ്പുകളുടെ അതിപ്രസരമാണെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ പറഞ്ഞു.
ഈ രീതിയില്‍ ഗ്രൂപ്പുമായി മുന്നോട്ട് പോകുന്നത് നാശത്തിലേക്കാണെന്നും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് പ്രതിഫലിച്ചുവെന്നും സുധീരൻ പറഞ്ഞു.