സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 19 ജനുവരി 2022 (13:27 IST)
പിണറായിയുടെ അമിത്ഷായാണ് കോടിയേരി ബാലകൃഷ്ണനെന്ന് കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസില്‍ ന്യൂനപക്ഷനേതാക്കളെവിടെയെന്ന സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മുരളീധരന്‍.
സിപിഎമ്മില്‍ എവിടെയാണ് ന്യൂനപക്ഷ നേതാക്കള്‍ ഉള്ളതെന്നും മുരളീധരന്‍ ചോദിച്ചു. ന്യൂനപക്ഷ വര്‍ഗീയ പരാമര്‍ശങ്ങള്‍ കോടിയേരി നടത്തുന്നത് മുഖ്യമന്ത്രിയുടെ മരുമകനായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണെന്നും അങ്ങനെ കോണ്‍ഗ്രസിന്റെ ചിലവില്‍ റിയാസിനെ മുഖ്യമന്ത്രിയാക്കെണ്ടെന്നും മുരളീധരന്‍ പറഞ്ഞു.