സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 22 ഡിസംബര്‍ 2024 (11:10 IST)
ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന് പറയുന്നതെന്നും വിജയരാഘവന് വര്‍ഗീയ രാഘവനാണെന്നും കെഎം ഷാജി. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. വര്‍ഗീയത ഉണ്ടാക്കിയാല്‍ നാളെ പത്ത് വോട്ട് കിട്ടും. അതിനപ്പുറം ഈ രാജ്യം നിലനില്ക്കേണ്ടയെന്നും നമ്മുടെ മക്കള്‍ക്ക് ഇവിടെ ജീവിക്കണ്ടേയെന്നും കെഎം ഷാജി ചോദിച്ചു. പേരാമ്പ്ര ചാലിക്കരയില്‍ സംസാരിക്കവെയാണ് ഷാജി ഇക്കാര്യം പറഞ്ഞത്.
വിജയരാഘവനും പി മോഹനനും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണ്. പി മോഹനന് കാക്കി ട്രൗസര്‍ ഇട്ട് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് നല്ലതെന്നും കെ എം ഷാജി പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജയിച്ചത് വര്‍ഗീയ വോട്ടുകള്‍ നേടിയാണെന്ന വിജയരാഘവന്റെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു ഷാജി.