മാണിയും പ്രതിപക്ഷവും തങ്ങുന്നത് നിയമസഭാമന്ദിരത്തില്‍ തന്നെ

തിരുവനന്തപുരം:| Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (17:50 IST)
ധനമന്ത്രി കെ എം മാണി നിയമസഭയ്ക്കുള്ളില്‍ തന്നെ തങ്ങും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാണി നിയമസഭയില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചതെന്നാണ് സൂചന. നേരത്തെ മാണി ഔദ്യോഗിക വസതിയില്‍ നിന്ന് തന്നെയെത്തി ബജറ്റ് അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. മാണിക്ക് തങ്ങാനായി നിയമസഭാ മന്ദിരത്തിലെ 610 -ആം നമ്പര്‍ മുറിയാണ് ഒരുക്കിയിരിക്കുന്നത്. മാണിയുടെ സ്റ്റാഫും നിയമസഭയിലാണ് തങ്ങുക. പ്രതിപക്ഷവും നിയമസഭ മന്ദിരത്തില്‍ തങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ ഇടതുമുന്നണിയും യുവമോര്‍ച്ചയും പ്രഖ്യാപിച്ച നിയമസഭാ ഉപരോധത്തെത്തുടര്‍ന്ന് തലസ്ഥാനത്ത് വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ആറ് എസ് പിമാരുടെ നേതൃത്വത്തില്‍ 2800 പൊലീസുകാരെയാണ് നിയമസഭാമന്ദിരത്തിന് ചുറ്റിനുമായി വിന്യസിച്ചിരിക്കുന്നത്. സമരക്കാര്‍ അക്രമാസക്തരായാല്‍ അതിനെ നേരിടാന്‍ പൂര്‍ണ സജ്ജരാണ് പൊലീസെന്ന്എ ഐ ജി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :