ശ്യാമിന്റെ കൊലപാതകവും സിപിഐഎമ്മിന്റെ തലയിലേക്ക്? പ്രതികളെ പിടികൂടിയിട്ടും നുണപ്രചരണം നടത്തി കുമ്മനം

ശനി, 20 ജനുവരി 2018 (15:06 IST)

കണ്ണൂരിൽ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തിൽ നാല് എസ് ഡി പി ഐ പ്രവർത്ത‌കരെ പൊലീസ് പിടികൂടി. ആക്രമണം നടത്തി മണിക്കൂറുകൾ തികയും മുന്നേയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. എന്നാൽ, പ്രതികളെ പിടികൂ‌ടിയിട്ടും കൊലയാളികളെ കുറിച്ച് കുമ്മനം രാജശേഖരൻ മൗനം പാലിക്കുന്നത് ചർച്ചയാകുന്നു.
 
സംഭവത്തിൽ എസ്ഡിപിഐയെ തള്ളിപ്പറയാതെ ശ്യാംപ്രസാദിന്റെ കൊലപാതകവും സിപിഐഎമ്മിന്റെ തലയില്‍ ചാരാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. കുമ്മനം അതിന് കൂട്ടുനിക്കുന്നുമുണ്ട്. കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സിപിഐഎം പിന്തുണയോടെയുള്ള ഐഎസ് തീവ്രവാദം മൂലമാണെന്നായിരുന്നു സംഭവത്തിൽ കുമ്മനം മാധ്യമങ്ങളോട് പ്രതികരിച്ചത്. 
 
'ഐഎസ് തീവ്രവാദം ഏറ്റവും ശക്തമായി നടക്കുന്ന ജില്ല കണ്ണൂരാണ്. ഐഎസിന്റെ കൂടാരമായി മാരിയിരിക്കുകയാണ്, അതിന്റെ പ്രതിഫലനമാണ് ഈ കൊലപാതകം. അവിടെയുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനായില്ല. നേരത്തേ, പകല്‍ സിപിഎം കൊടിപിടിക്കുന്നവര്‍ രാത്രിയിലായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തനം നടത്തിയിരുന്നത്. ഇന്നവര്‍ പകല്‍ എസ്ഡിപിഐ പ്രവര്‍ത്തനം നടത്തുകയും രാത്രിയില്‍ സിപിഎം ഗ്രാമങ്ങളും പാര്‍ട്ടി കേന്ദ്രങ്ങളും അവര്‍ക്ക് അഭയമൊരുക്കുകയും ചെയ്യുന്നു’ - എന്നായിരുന്നു കുമ്മനം പ്രതികരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗർഭിണി കൂട്ടമാനഭംഗത്തിന് ഇരയായി; ഗുരുതര പരുക്കുകളുമായി യുവതി ആശുപത്രിയില്‍

ഏറെനേരമായിട്ടും യുവതിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ...

news

സ്വന്തം മകളുടെ കന്യകാത്വം വില്‍പനയ്ക്ക് വെച്ചു; ആവശ്യക്കാരെ കണ്ട് അമ്മ ഞെട്ടി - പിന്നെ സംഭവിച്ചത്

പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ച് മാതാവ് അറസ്റ്റില്‍. റിയല്‍ ...

news

ചിത്രം കാണരുത്; പത്മാവദ് സിനിമയ്‌ക്കെതിരെ മുസ്ലീം സംഘടനകളും രംഗത്ത്

വിവിധ സംഘടനകളുടെ എതിര്‍പ്പിന് കാരണമായ സജ്ഞയ് ലീലാ ബെന്‍സാലിയുടെ പത്മാവദ് സിനിമയ്‌ക്കെതിരെ ...

news

രജനികാന്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മറ്റു പാര്‍ട്ടികളുടെ അവസ്ഥ എന്താകും ?; സര്‍വേ ഫലം പുറത്ത്

രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാനുള്ള സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്റെ തീരുമാനം വിജയം ...

Widgets Magazine