പൃഥ്വിരാജിന്‍റെ പുതിയ സിനിമ 'പ്രതിനായകന്‍' നവംബര്‍ 14ന്

പൃഥ്വിരാജ്, കാവ്യതലൈവന്‍, സിദ്ദാര്‍ത്ഥ്, ദിലീപ്, മുകേഷ്
Last Updated: ശനി, 1 നവം‌ബര്‍ 2014 (14:48 IST)
പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമ നവംബര്‍ 14ന് പ്രദര്‍ശനത്തിനെത്തും. 'പ്രതിനായകന്‍' എന്നാണ് ചിത്രത്തിന് പേര്. ഇങ്ങനെയൊരു പേരില്‍ ഒരു പൃഥ്വി സിനിമയുടെ ചിത്രീകരണം നടക്കുന്ന വിവരം പോലും ആരും അറിഞ്ഞിരുന്നില്ല. അപ്പോല്‍ പിന്നെ ഇതേത് സിനിമ?

തമിഴ് ചിത്രമായ 'കാവ്യ തലൈവന്‍' ആണ് 'പ്രതിനായകന്‍' എന്ന പേരില്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നത്. തമിഴ് ചിത്രത്തിന്‍റെ മലയാളം ഡബ്ബിംഗ് വേര്‍ഷനാണ് ഇത്. സിദ്ദാര്‍ത്ഥ് ആണ് ഈ സിനിമയിലെ മറ്റൊരു നായകന്‍. കാവ്യ തലൈവനും ഇതേദിവസം തന്നെ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

വെയില്‍, അങ്ങാടിത്തെരു തുടങ്ങിയ സിനിമകളുടെ സംവിധായകനായ വസന്തബാലന്‍ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വേദികയാണ് ചിത്രത്തിലെ നായിക.

ഈ സിനിമ ഒരു പിരീഡ് ഡ്രാമയാണ്. ഇരുപതാം നൂറ്റാണ്ടില്‍ നടക്കുന്ന ഒരു കഥയാണ് പറയുന്നത്. ജയമോഹനും വസന്തബാലനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

കനാക്കണ്ടേന്‍, രാവണ്‍, മൊഴി, കണ്ണാമ്മൂച്ചി ഏനെടാ തുടങ്ങിയ തമിഴ് സിനിമകളില്‍ മുമ്പ് പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. അവയില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രവും വ്യത്യസ്തമായ ഒരു സിനിമയുമാണ് ഇപ്പോള്‍ പൃഥ്വിക്ക് ലഭിച്ചിരിക്കുന്നത്. പ്രതിനായകന്‍ വന്‍ വിജയമാകുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :