മലപ്പുറം|
jibin|
Last Modified തിങ്കള്‍, 9 നവംബര്‍ 2015 (16:01 IST)
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം വിമര്‍ശനം നടത്തിയ സാഹചര്യത്തില്‍ അടിയന്തരമായി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി. ഇന്നു വൈകിട്ടോ നാളെയോ വിഷയം ചര്‍ച്ച ചെയ്യാനായി യുഡിഎഫ് ചേരും. കൂടുതല്‍ കൂടിയാലോചനകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍ നിന്ന് ഇത്തരം പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ നേതാക്കള്‍ ഇനി വ്യത്യസ്‌ത അഭിപ്രായങ്ങള്‍ പറയേണ്ടതില്ല. കൂട്ടായ തീരുമാനമാകും ഉണ്ടാകുക. തിരുവനന്തപുരത്തോ കൊച്ചിയിലോ കോട്ടയത്തോ യുഡിഎഫ് യോഗം ചേരും. മാണിയുമായി സംസാരിക്കാന്‍ സാധിച്ചില്ലെങ്കിലും മറ്റു നേതാക്കന്മാരുമായി ഫോണില്‍ സംസാരിച്ചുവെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
അതേസമയം, മാണിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം വിമര്‍ശനം നടത്തിയ സാഹചര്യത്തില്‍ മാണിക്കെതിരെ കെപിസിസി ഉപാധ്യക്ഷന്‍ വിഡി സതീശനും ടി എന്‍ പ്രതാപനും രഗത്തെത്തി. ബാര്‍ കോഴക്കേസില്‍ ഇനിയും മാണിയെ ചുമക്കാന്‍ ആകില്ലെന്ന് സതീശന്‍ ആവശ്യപ്പെട്ടു. മാണി രാജിവെച്ചു മാറി നില്‍ക്കണമെന്ന് പ്രതാപനും ആവശ്യപ്പെട്ടു.