തോല്‍‌വിക്ക് കാരണമായത് യുഡിഎഫില്‍ ഐക്യം ഇല്ലാതിരുന്നത്; പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യന്‍- കെ എം മാണി

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല

 നിയമസഭ തെരഞ്ഞെടുപ്പ്, കെ എം മാണി , ഉമ്മന്‍ ചാണ്ടി , പ്രതിപക്ഷ സ്ഥാനം
കോട്ടയം| jibin| Last Modified വെള്ളി, 20 മെയ് 2016 (14:54 IST)
ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി രംഗത്ത്. പ്രതിപക്ഷ നേതാവാകാന്‍ യോഗ്യരായ ഒരുപാട് പേര്‍ മുന്നണിയില്‍ ഉണ്ടെങ്കിലും നിലവില്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടി തന്നെയാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയാത്തതാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണമായത്. ഐക്യത്തോടെ മുന്നോട്ടു പോകാന്‍ കഴിയാതിരുന്നതും തോല്‍‌വിക്ക് ആക്കം കൂട്ടിയെന്നും മാണി കോട്ടയത്ത് പറഞ്ഞു.

തെറ്റായ പ്രചരണങ്ങളും വർഗ്ഗീയ ധ്രുവീകരണവുമാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തിന് കാരണമെന്ന് ഉമ്മന്‍ചാണ്ടി ഫേസ്‌ബുക്കില്‍ വ്യക്തമാക്കി. കുപ്രചാരണങ്ങള്‍ അതിജീവിക്കാനും അതിനെ പ്രതിരോധിക്കാനും സാധിച്ചില്ല. ഈ വിഷയങ്ങളില്‍ ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനവിധി മാനിക്കുന്നു. ജനാധിപത്യത്തിൽ ജനങ്ങളാണ് അവസാന വാക്ക്. ഏറ്റവും വേഗം പുതിയ ഗവണ്‍മെന്റ് സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. പുതിയ സര്‍ക്കാരിന് എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :