മാണിക്കെതിരായ ബാര്‍ കേസില്‍ കാലതാമസം വരുത്തരുത്: വിജിലന്‍സ് കോടതി

   കെഎം മാണി , വിജിലന്‍സ് , ബാര്‍ കേസ് , വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം| jibin| Last Modified ശനി, 22 ഓഗസ്റ്റ് 2015 (12:32 IST)
കൂടുതല്‍ ഹര്‍ജികള്‍ ഉള്ളതിനാല്‍ ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസില്‍ കാലതാമസം വരരുതെന്ന് വിജിലന്‍സ് കോടതി. ബാര്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയുളള വിജിലന്‍സിന്‍റെ അന്തിമ റിപ്പോര്‍ട്ടും റിപ്പോര്‍ട്ടിനെതിരെ സമര്‍പ്പിച്ച തുടരന്വേഷണ ഹര്‍ജികളും പരിഗണിക്കവേയാണ് കോടതി ഈ കാര്യം വ്യക്തമാക്കിയത്. എട്ട് ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.

അതേസമയം, ബാര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശും അടക്കമുള്ളവര്‍ അന്തിമ റിപ്പോര്‍ട്ടിന്‍മേല്‍ ആക്ഷേപം ഉന്നയിക്കാന്‍ സമയം ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ തുടരന്വേഷണം ആവശ്യപ്പെട്ട് 5 പേര്‍ ഹര്‍ജി നല്‍കിയിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബിജെപി സംസ്ഥാന പ്രസിഡന്‍റ് വി മുരളീധരന്‍, ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി സാറാജോസഫ് എന്നിവരുള്‍പ്പെടെ 5 പേരാണ് ഹര്‍ജി നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :