കെഎസ്എഫ്ഇ ശാഖകള്‍ വിദേശത്തേക്കും: കെഎം മാണി

 കെഎസ്എഫ്ഇ , കെഎം മാണി , ധനമന്ത്രി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (16:21 IST)
വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും കെഎസ്.എഫ്.ഇ ശാഖകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. കെ.എസ്.എഫ്.ഇ ഭാഗ്യവര്‍ഷ ചിട്ടികളുടെ സംസ്ഥാനതല ഉദ്ഘാടനവും ഭാഗ്യശ്രേയസ് ചിട്ടികളുടെ സമ്മാനദാനവും മാസ്‌കറ്റ് ഹോട്ടലില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

വിദേശത്തും ഇന്ത്യയില്‍ വിവിധയിടങ്ങളിലുമുളള മലയാളികളുടെ ആവശ്യമാണ് കെ.എസ്.എഫ്.ഇ ശാഖകള്‍ ആരംഭിക്കുകയെന്നത്. ശാഖകളെ തമ്മില്‍ ബന്ധിപ്പിച്ചുളള കോര്‍ ബാങ്കിങ് സംവിധാനവും വൈകാതെ ആരംഭിക്കും. ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനവും പരിഗണനയിലാണ്- ധനമന്ത്രി പറഞ്ഞു..

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇ യുടെ വിശ്വാസ്യതയാണ് അതിന്റെ ഏറ്റവും വലിയ അടിത്തറ. ജനങ്ങള്‍ നല്‍കിയിട്ടുളള ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കെ.മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പി.റ്റി.ജോസ്, മാനേജിങ് ഡയറക്ടര്‍ പി.രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :