കെഎം മാണിയുടെ ഓർമ്മയിൽ കുടുംബാംഗങ്ങൾ: ഇന്ന് കാരുണ്യദിനമായി ആചരിക്കും

ചരമദിനത്തോടനുബന്ധിച്ച് പ്രദേശത്തെ എല്ലാ അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും ഉച്ചയ്ക്ക് ഭക്ഷണം നൽകും.

Last Modified വെള്ളി, 17 മെയ് 2019 (08:39 IST)
കേരളാ കോൺഗ്രസ്(എം) ചെയർമാൻ കെ എം മാണിയുടെ 41ആം ചരമദിനമായ ഇന്ന് കാരുണ്യദിനമായി ആചരിക്കും. കുടുംബാഗങ്ങളുടെ നേതൃത്വത്തിൽ ആയിരിക്കും ഇന്ന് ചടങ്ങുകൾ. രാവിലെ 9ന് സെന്റ് തോമസ് കത്തീഡ്രലിൽ കുർബാന, കബറിടത്തിങ്കൽ പ്രാർത്ഥന എന്നിവ ഉണ്ടാകും.

ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എന്നിവർ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും.

ചരമദിനത്തോടനുബന്ധിച്ച് പ്രദേശത്തെ എല്ലാ അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും ഉച്ചയ്ക്ക് ഭക്ഷണം നൽകും. എല്ലാ ജില്ലയിലും ഓരോ അഗതിമന്ദരത്തിലെങ്കിലും ഉച്ചഭക്ഷണം നൽകാനും ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. മരിയസദനത്തിലെ അന്തേവാസികൾക്കൊപ്പമായിരിക്കും കെഎം മാണിയുടെ കുടുംബാംഗങ്ങൾ ഉച്ചഭക്ഷണം കഴിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :