ശ്രീനു എസ്|
Last Updated:
ചൊവ്വ, 23 മാര്‍ച്ച് 2021 (18:12 IST)
ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ പങ്കെടുക്കവെയാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ മന്ത്രിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഹൃദയ പരിശോധന കാര്‍ഡിയോളജി വിഭാഗത്തിന്റെ കീഴില്‍ നടക്കുകയാണ്.
ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വിഎന്‍ വാസവന്റെ പ്രചരണവേദിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.