കൂത്തുപറമ്പ്|
aparna shaji|
Last Updated:
വ്യാഴം, 19 മെയ് 2016 (12:06 IST)
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ കേരളം ഇടത്തോട്ട് എന്ന് വ്യക്തമായിരിക്കുകയാണ്.
കണ്ണൂർ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി
കെ കെ ശൈലജ ടീച്ചർ ജയിച്ചു. 12291 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സ്ഥാനാർത്ഥി കെ പി മോഹനനെ ശൈലജ ടീച്ചർ പിന്നിലാക്കിയത്.
ശക്തമായ മുന്നേറ്റം നടന്ന ആലത്തൂർ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി
കെ ഡി പ്രസേനൻ വ്യക്തമായ ഭൂരുപക്ഷത്തോടെ വിജയിച്ചു. 36060 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രസേനന്റെ ജയം. 2006 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം 47,671 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാൻ പ്രസേനന്‍ സാധിച്ചില്ല.
എൽ ഡി എഫ് ശക്തികേന്ദ്രങ്ങളായി മട്ടന്നൂർ, പയ്യന്നൂർ, തളിപ്പറമ്പ്, ധർമടം, കല്യാശ്ശേരി, തലശ്ശേരി എന്നിവിടങ്ങളിൽ നിലവിലുള്ള സ്ഥിതി തുടരും. ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്.