സത്യം ജയിച്ചു, ദൈവത്തിനു സ്തുതി, പാലായിലെ സമ്മതിദായകര്‍ക്ക് നന്ദി പറഞ്ഞ് കെ എം മാണി

സത്യം ജയിച്ചു, ദൈവത്തിനു സ്തുതി, പാലായിലെ സമ്മതിദായകര്‍ക്ക് നന്ദി പറഞ്ഞ് കെ എം മാണി

പാല| JOYS JOY| Last Modified വ്യാഴം, 19 മെയ് 2016 (11:42 IST)
സത്യം ആത്യന്തികമായി വിജയിക്കുമെന്ന് താന്‍ ആദ്യം മുതല്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി. പാലായില്‍ തെരഞ്ഞെടുപ്പ് വിജയം നേടിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യം ആത്യന്തികമായി വിജയിക്കുമെന്ന് ആദ്യം മുതലേ പറഞ്ഞിരുന്നു. സത്യം ജയിച്ചു. ദൈവത്തിനു സ്തുതി. തന്നെ വീണ്ടും തെരഞ്ഞെടുത്ത പാലായിലെ സമ്മതിദായകര്‍ക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് തന്റെ 13 ആ‍മത്തെ തെരഞ്ഞെടുപ്പാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തന്നെ പലരും വേട്ടയാടുകയായിരുന്നു.

മാധ്യമങ്ങള്‍ പോലും തന്നെ വളഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പാലായില്‍, ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ശക്തമായ സാന്നിധ്യമായി എങ്കിലും അന്തിമനിമിഷം വിജയം മാണിക്കൊപ്പം നില്‌ക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :