സെല്‍ഫി വന്നതോടെ ആണും പെണ്ണും തൊട്ടുരുമ്മിനിന്നാണ് ഫോട്ടോയെടുക്കുന്നത്, ദേഹത്തുരസിയുളള ഇത്തരം സെല്‍ഫി വേണ്ട: കെ.ജെ യേശുദാസ്

കൊച്ചി, തിങ്കള്‍, 2 ജനുവരി 2017 (10:29 IST)

Widgets Magazine
kj yesudas, selfie കെ.ജെ യേശുദാസ്, സെല്‍ഫി

തൊട്ടുരുമ്മിനിന്ന് സെല്‍ഫിയെ എടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഗായകന്‍ കെ.ജെ യേശുദാസ്. എണ്‍പതുകള്‍ക്ക് മുമ്പുള്ള കാലഘട്ടത്തില്‍ ഒരു പെണ്‍കുട്ടി വന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ലായിരുന്നു. അതായിരുന്നു അക്കാലത്തെ അടക്കവും ഒതുക്കവും. ഇത് എന്റെ ഭാര്യ, മകള്‍ എന്നുപറഞ്ഞ് പരിചയപ്പെടുത്തിയാലും അവര്‍ അകലം പാലിച്ചായിരുന്നു നിന്നിരുന്നത്. ഇത് ഒരു കുറ്റപ്പെടുത്തലല്ലെന്നും തന്റെ അഭിപ്രായം മാ‍ത്രമാണെന്നും യേശുദാസ് പറഞ്ഞു.
 
ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ തനിക്ക് വിരോധമില്ല. എന്നാല്‍ ദേഹത്തുരസി നിന്നുള്ള സെല്‍ഫി എടുക്കുന്നത് വേണ്ടെന്നും അദ്ദേഹം മാതൃഭൂമി ദിനപത്രത്തിന്‍റെ ‘കേട്ടതും കേള്‍ക്കേണ്ടതും’ എന്ന കോളത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുളളവരെ വിഷമിപ്പിക്കരുതെന്നും മറച്ചുവെക്കേണ്ടത് മറച്ചുതന്നെ വെക്കണമെന്നും ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുതെന്നുമുള്ള അദ്ദേഹത്തിന്റെ നേരത്തെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സമാജ്‍വാദി പാര്‍ട്ടിയില്‍ രാഷ്ട്രീയപ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു; അഖിലേഷിനെതിരെ മുലായം കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷനിലേക്ക്​

പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തെന്ന കാര്യം അറിയിക്കാനും പാർട്ടി ചിഹ്നം അനുവദിക്കണമെന്ന ...

news

ചോരകൊണ്ട് ചിന്തിക്കുന്ന ഒരാള്‍ക്കും കലയും സാഹിത്യവും എന്തെന്ന് മനസിലാകില്ല: മുഖ്യമന്ത്രി

എംടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനുമെതിരെ വന്ന ഫാസിസ്റ്റ് പ്രതികരണങ്ങള്‍ ...

news

എംടിയെ നേരിടാമെന്ന സംഘികളുടെ മോഹം നടക്കില്ല, ആപ്പുമായി ഇറങ്ങിയ മോദിയെ ജനങ്ങള്‍ തന്നെ ആപ്പിലാക്കും: വി.എസ്

ബിജെപിയ്ക്കും മോദിയ്ക്കും കേരളത്തോടും കേരളം ഭരിക്കുന്ന ജനകീയ സര്‍ക്കാരിനോടുമാണ് ...

news

വരാപ്പുഴ വാഹനാപകടം: നാല് ​​മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

മരിച്ചവരിൽ രണ്ട്​ വിദ്യാർഥികളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. മലപ്പുറം സ്വദേശി അക്ഷയും ...

Widgets Magazine