യേശുദാസ് ഹിന്ദുമതം സ്വീകരിച്ചുവെങ്കില്‍ അഭിനന്ദനങ്ങള്‍: സുബ്രഹ്മണ്യം സ്വാമി

പ്രശസ്ത ഗായകന്‍ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചുവെങ്കില്‍ അഭിനന്ദനങ്ങള്‍ അറിയുക്കുന്നതിനോടൊപ്പം സ്വാഗതം:: സുബ്രഹ്മണ്യം സ്വാമി

കൊച്ചി| priyanka| Last Modified ബുധന്‍, 6 ജൂലൈ 2016 (16:20 IST)
ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചെന്ന സൂചനയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ്. പ്രശസ്ത ഗായകന്‍ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചുവെങ്കില്‍ അഭിനന്ദനങ്ങള്‍ അറിയുക്കുന്നതിനോടൊപ്പം സ്വാഗതം ചെയ്യുകയും ചെയ്യുന്നുണ്ട് സ്വാമി. എന്നാല്‍ വാര്‍ത്ത സത്യമാണോ എന്ന കാര്യത്തില്‍ സ്വാമിയ്ക്കും ഉറപ്പില്ല.

ഇത് വെറും ഊഹാപോഹങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണെന്നും മൂകാംബിക ദര്‍ശനത്തിന്റെ ഫോട്ടോകള്‍ കണ്ട് തെറ്റിദ്ധരിച്ചതാകാമെന്നുമാണ് യേശുദാസുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്.

വാര്‍ത്തശരിയാണെങ്കില്‍ തന്റെ മുന്‍ഗാമികളുടെ മതത്തിലേക്ക് തിരികെയെത്തിയ ഗായകന്‍ യേശുദാസിനെ ഹിന്ദുക്കളെല്ലാവരും ചേര്‍ന്ന് സ്വാഗതം ചെയ്യണമെന്നാണ് സുബ്രഹ്മണ്യം സ്വാമി ആഹ്വാനം ചെയ്യുന്നത്.



ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :