കോഴിക്കോട്|
Last Modified ചൊവ്വ, 4 നവംബര്‍ 2014 (11:06 IST)
കൊച്ചിയില്‍ നടന്നത് ചുംബന സമരമായിരുന്നില്ല മറിച്ച് ചാന്ത്പൊട്ട് സമരമായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിസ് ഓഫ് ലവ് എന്ന പേരില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സമരം വെറും ചാന്ത്പൊട്ട് സമരമായിരുന്നു. ചുംബനത്തിനോടോ ചുംബന സമരത്തിനോടോ എതിര്‍പ്പില്ല. പക്ഷെ, പരസ്യമായി ഇത്തരത്തിലുള്ള ആഭാസ പ്രകടനങ്ങള്‍ സാംസ്കാരിക സമൂഹത്തിനു യോജിച്ചതല്ലെന്നും സുരേന്ദ്രന് പറഞ്ഞു.
ഒരു തരത്തിലുമുള്ള സ്വതന്ത്രനിഷേധത്തിനും എതിരെ ആയിരുന്നില്ല സമരം നടന്നത്. ഇവിടെ വളര്‍ന്നു വരുന്ന അരാജകത്വത്തിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
ചുംബനസമരം നടത്തിയവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച
ഡിവൈഎഫ്ഐ പോലുള്ള സംഘടനകളുടെ നിലപാടില്‍ ഖേദമുണ്ട്. അന്ധമായ ബിജെപി വിരുദ്ധതയുടെ പേരില്‍ മാത്രമാണ് ഇവര്‍ ഇത്തരം സമരാഭാസങ്ങളെ
അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും
അദ്ദേഹം പറഞ്ഞു.