കോട്ടയം|
Last Modified തിങ്കള്‍, 19 മെയ് 2014 (08:38 IST)
തനിക്കും കുടുംബത്തിനും വധഭീഷണിയെന്ന് പത്തനംതിട്ടയില്‍ വിജയിച്ച ആന്റോ ആന്റണി. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കോട്ടയം എസ്.പി.ക്കും പരാതി നല്കി.
ക്വട്ടേഷന്‍സംഘത്തിന്റെ വധഭീഷണിയുണ്ടെന്നാണ് ആന്റോ ആന്റണിയുടെ പരാതി. തെരഞ്ഞെടുപ്പിനുശേഷം തന്നെ വധിക്കാനായി മണ്ഡലത്തില്‍ ഗുണ്ടാസംഘം എത്തിയെന്ന വിവരം പൊലീസാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്കായി പോലീസ് തന്റെ വീട്ടിലെത്തിയെങ്കിലും ഒഴിവാക്കുകയായിരുന്നു.
പിന്നീട് ആന്റോ ആന്റണിയുടെ കഞ്ഞിക്കുഴിയിലെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. എംപിയുടെ സഹോദരങ്ങളുടെ മൂന്നിലവിലെ വീടുകള്‍ക്കും പോലീസ്കാവലുണ്ട്. മൂന്നിലവ് പഞ്ചായത്തംഗം ജെയിംസ് ആന്റണി, പൂഞ്ഞാര്‍ സഹകരണബാങ്ക് സെക്രട്ടറി ചാള്‍സ് ആന്റണി എന്നിവരുടെ വീടുകള്‍ക്കാണ് ഞായറാഴ്ച മുതല്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്.