വ്യാജ രേഖകളിലൂടെ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ്: പ്രതി അറസ്റ്റില്‍

കിളിമാനൂര്‍, ക്രൈംബ്രാഞ്ച്, അറസ്റ്റ്, പൊലീസ് kilimanur, crime branch, arrest, police
കിളിമാനൂര്‍| Sajith| Last Modified വ്യാഴം, 3 മാര്‍ച്ച് 2016 (18:03 IST)
കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് വ്യാജ രേഖകളിലൂടെ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ അഞ്ചല്‍ ഏറം രോഹിണിയില്‍ ശശിധരന്‍ പിള്ള എന്ന 62 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാര്‍ഷിക വായ്പയ്ക്കായി അപേക്ഷ നല്‍കിയ ശേഷം ജാമ്യ വസ്തുവായി മലയിന്‍കീഴ് സബ് രജിസ്ട്രാര്‍ പരിധിയിലുള്ള വസ്തുവാണു കാണിച്ചത്. എന്നാല്‍ ഈ വസ്തുവില്‍ കേസ് നിലനില്‍ക്കുന്ന കാര്യം ഇയാള്‍ മറച്ചുവച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മലയിന്‍കീഴ് സബ് രജിസ്ട്രാര്‍, ഓഫീസ് ജീവനക്കാരന്‍ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രാദേശിക നേതാക്കള്‍ ഒത്തുചേര്‍ന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ ബാങ്ക് വായ്പ അനുവദിക്കുന്നു എന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്‍റെ ചുവടു പിടിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ക്രൈംബ്രാഞ്ച് ഡി വൈ എസ് പി വി എസ്.അജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :