Kerala Weather Live Updates: നിലവിലെ പേമാരിക്ക് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിനു സാധ്യത; 2018 ആവര്‍ത്തിക്കുമോ എന്ന ആശങ്കയില്‍ അധികാരികള്‍ !

മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് ഏഴോടെ പുതിയൊരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

രേണുക വേണു| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (15:33 IST)

Heavy Rain in Kerala: 2018 ലെ പോലെ ദുരിതപ്പെയ്ത്ത് കേരളത്തെ വന്‍ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയില്‍ ഭരണാധികാരികള്‍. 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തിനു സമാനമായ അന്തരീക്ഷമാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. നിലവിലെ പേമാരിക്ക് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദത്തിനു സാധ്യതയും പ്രവചിച്ചിരിക്കുന്നു.

മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് ഏഴോടെ പുതിയൊരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുടേയും ഷീയര്‍ സോണിന്റെയും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റേയും സ്വാധീനത്താല്‍ കേരളത്തില്‍ ഓഗസ്റ്റ് എട്ട് വരെ ശക്തമായ മഴയ്ക്കും ഓഗസ്റ്റ് അഞ്ചിന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :