പത്തനംതിട്ട|
സജിത്ത്|
Last Updated:
ബുധന്‍, 31 ഓഗസ്റ്റ് 2016 (15:54 IST)
ആറന്മുള വിമാനത്താവളത്തിനു നല്‍കിയ അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഹൈക്കോടതിയിലാണ് സര്‍ക്കാറിന്റെ നിലപാട് അറിയിച്ചത്. കൂടാതെ പദ്ധതി പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിക്കണമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുകയും ചെയ്തു. പ്രദേശത്തെ ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നും അവരുടെ വികാരത്തെ മാനിച്ചാണ് തത്വത്തില്‍ നല്‍കിയ അനുമതി പിന്‍വലിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആറന്മുള വിമാനത്താവള പദ്ധതിയിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നു. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്തു. പദ്ധതി നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പ് പരിസ്ഥിതി അനുമതിക്കായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പഠനം നടത്തിയ എന്‍വിറോ കെയര്‍ കമ്പനിക്ക് മതിയായ യോഗ്യത ഇല്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കുകയും അനുമതി റദ്ധാക്കുകയും ചെയ്തിരുന്നു. ഇത് സുപ്രീം കോടതി ശരിവക്കുകയും ചെയ്തു.