ലോസ് ആഞ്ചലസ് വിമാനത്താവളത്തിലുണ്ടായത് ഉഗ്രശബ്ദം മാത്രമാണെന്നും വെടിവെപ്പല്ലെന്നും അധികൃതർ

ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ വെടിവെപ്പ് നടന്നിട്ടില്ലെന്ന് അധികൃതർ.

ലോസ് ആഞ്ചലസ്| സജിത്ത്| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (12:36 IST)
ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ വെടിവെപ്പ് നടന്നിട്ടില്ലെന്ന് അധികൃതർ. വിമാനത്താവളത്തിലുണ്ടായത് ഉഗ്രശബ്ദം മാത്രമാണെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇത് സംബന്ധിച്ച്
അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

വിമാനത്താവളത്തിൽ പൊതു സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. കൂടാതെ നൂറുകണക്കിനാളുകളെ വിമാനത്താവളത്തിന്റെ ഭാഗത്ത് നിന്നും ഒഴിപ്പിച്ചതായും ആഗമന-പുറപ്പെടൽ ടെർമിനലുകൾ അടച്ചതായി അധികൃതർ അറിയിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :