സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വെള്ളി, 21 ഓഗസ്റ്റ് 2020 (07:55 IST)
സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് പ്രവര്‍ത്തനം. സാധനങ്ങള്‍ക്ക് 30ശതമാനം വരെ വിലക്കുറവുണ്ടാകും. ഈ മാസം 30വരെ ഓണചന്തകള്‍ പ്രവര്‍ത്തിക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം. അതേസമയം താലൂക്ക് തലത്തില്‍ 26മുതല്‍ ഓണചന്തകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :