സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 9 ഒക്‌ടോബര്‍ 2021 (18:57 IST)
കോവിഡ് വാക്സിഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കുന്നതു സംബന്ധിച്ച് കേന്ദ്രത്തിന് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. പരാതിയോടൊപ്പം ജര്‍മ്മനി, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി. അവയിലൊന്നും വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള അവശ്യ വിവരങ്ങള്‍ക്കുപുറമേ ആ രാജ്യങ്ങളിലെ അധികാരികളുടെ ഫോട്ടോ ഇല്ലെന്ന് ചൂണ്ടികാട്ടിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയത്.