ചാലക്കുടിയിൽ ചുഴലിക്കാറ്റും മഴയും; മരങ്ങൾ കടപുഴകി, വൻ നാശനഷ്ടം

അപർണ| Last Modified ബുധന്‍, 3 ഒക്‌ടോബര്‍ 2018 (07:51 IST)
ചാലക്കുടിയിൽ അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റിൽ തകിടം മറിഞ്ഞ് ജനങ്ങൾ. നഗരത്തിലും പരിസരപ്രദേശങ്ങളിലും ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ, സുരഭി സിനിമ തിയേറ്റർ എന്നിവടങ്ങളിലെ ഷീറ്റിട്ട മേൽക്കൂര കാറ്റിൽ പറന്നുപോയി.

ചുഴലിക്കാറ്റിനു പുറമേ ശക്തമായ മഴയും ഉണ്ടായിരുന്നു. പലയിടത്തും മരങ്ങൾ കടപുഴകി. തൃശൂർ നഗരത്തിലുൾപ്പടെ ജില്ലയിലെ വിവിധയിടങ്ങളിൽ കനത്ത തുടരുകയാണ്.

കാറ്റില്‍ കെട്ടിടങ്ങൾക്കൊപ്പം നിരവധി വീടുകളും തകര്‍ന്നു. മരങ്ങള്‍ ഒടിഞ്ഞുവീണു വാഹനങ്ങള്‍ക്കു കേടുപാടുണ്ടായി. രൂക്ഷമായ വെള്ളക്കെട്ടില്‍ നഗരത്തിലെ പല വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. സുരഭി തിയറ്ററിന്റെ ഷീറ്റുകള്‍ തകര്‍ന്നതോടെ, സിനിമ കാണാനിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ആളപായമില്ലെന്നു പൊലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :