അഭിറാം മനോഹർ|
Last Modified ചൊവ്വ, 4 ജനുവരി 2022 (12:47 IST)
കൊവിഡിന്റെ പുതിയ വകഭേദമായ
ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ആൾക്കൂട്ട നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.
രോഗം തീവ്രമാകുന്നില്ലെങ്കിലും ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങളെ പറ്റി ആലോചിക്കുന്നത്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.