രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ, ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും

Last Modified ഞായര്‍, 11 ഓഗസ്റ്റ് 2019 (10:43 IST)
രാഹുൽ ഗാന്ധി ഇന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഉച്ചക്ക് രണ്ടുമണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി ദുരിതാശ്വാസ ക്യാംപുകളാണ് അദ്യം സന്ദർശിക്കുക. എടവണ്ണപ്പാറ, മമ്പാട് എംഇഎസ്, നിലമ്പൂർ കോട്ടക്കല്ല് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കാണ് രാഹുൽ ആദ്യം എത്തുക.

തുടർന്ന് മലപ്പുറം കളക്‌ട്രേറ്റിൽ നടക്കുന്ന അവലോകന യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. ഇന്ന് രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിൽ തങ്ങൂന്ന രാഹുൽ ഗാന്ധി നളെയാണ് വയനാട് സന്ദർശിക്കുക. തിങ്കളാഴ്ച രാവിലെ കൽപ്പറ്റയിലെ ദുരിതബാധിത പ്രദേശങ്ങൾ എംപി സന്ദർശിക്കും.

വയനാട് കളക്ട്രേറ്റിൽ ചേരുന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. മണ്ഡലത്തിൽ വലിയ ദുരന്തങ്ങൾ ഉണ്ടായിട്ടും രഹുൽ ഗാന്ധി പ്രദേശം സന്ദർശിക്കതിരുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :