ശ്രീനു എസ്|
Last Modified ബുധന്‍, 9 ജൂണ്‍ 2021 (14:49 IST)
കൊവിഡ് ബാധിതര്‍ക്ക് ധനസഹായമെന്ന വാര്‍ത്ത വ്യാപകമായി പ്രചരിക്കുകയാണ്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് പട്ടികജാതി വികസന വകുപ്പ് 5000 രൂപ നല്‍കുന്നുവെന്ന വ്യാജവാര്‍ത്തയാണ് പരക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പരക്കുന്ന ഇത്തരം വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്ന് പട്ടികജാതി വികസന വകുപ്പ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍.