കാലവർഷം വെള്ളിയാഴ്‌ച മുതൽ ശക്തിപ്രാപിക്കും, 13 ജില്ലകളിൽ ജാഗ്രതാനിർദേശം

അഭിറാം മനോഹർ| Last Modified ബുധന്‍, 9 ജൂണ്‍ 2021 (14:42 IST)
വെള്ളിയാഴ്‌ച മുതൽ സംസ്ഥാനത്ത് കാലാവസ്ഥ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനെ തുടർന്ന് 11 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി.
തിരുവനന്തപുരം,പാലക്കാട്,തൃശൂർ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ശനി, ഞായർ ദിവസങ്ങളിലും സംസ്ഥാനത്ത് പരക്കെ ലഭിക്കും. ഈ ദിവസങ്ങളിൽ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാലാവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :