ഉണ്ണിയാടന്റെ രാജി: മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനം- മുഖ്യമന്ത്രി

 കേരള കോണ്‍ഗ്രസ് (എം) , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , കെഎം മാണി , തോമസ് ഉണ്ണിയാടന്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 11 നവം‌ബര്‍ 2015 (09:13 IST)
ബാര്‍ കോഴക്കെസില്‍ ആരോപണ വിധേയനായി രാജിവെച്ച കേരള കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ മന്ത്രിമാരായ കെ ബാബുവും, കെപി മോഹനനും എത്തിയിരിന്നു.

ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ രാജി സമര്‍പ്പിച്ചുവെങ്കിലും അത് സ്വീകരിച്ചിട്ടില്ല. ആവശ്യമായ ചര്‍ച്ചകളും യുഡിഎഫ് യോഗങ്ങളും ചേര്‍ന്നും വിഷയം ചര്‍ച്ച ചെയ്യും. അതിനു ശേഷം മാത്രമെ തീരുമാനം ഉണ്ടാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷമാകും കാര്യത്തില്‍ വ്യക്തത ഉണ്ടാകുക. അതിനുശേഷം ഉണ്ണിയാടന്‍ രാജി സംബന്ധിച്ച ആശങ്ക അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദിവസത്തിലേറെ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ധനമന്ത്രി കെഎം മാണി ചൊവ്വാഴ്ച വൈകിട്ട് രാജി പ്രഖ്യാപിച്ചത്. യുഡിഎഫിനുള്ള പിന്തുണ തുടരുമെന്ന് മാണി അറിയിക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :