തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 10 നവംബര്‍ 2015 (16:19 IST)
കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് അവസാനിച്ചു. രാജിക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പാര്‍ട്ടി ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും നിയോഗിച്ചതായി യോഗത്തിന് ശേഷം പുറത്തെത്തിയ മുതിര്‍ന്ന പാര്‍ട്ടി എം എല്‍ എ സി എഫ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
“ഞങ്ങളുടെ പാര്‍ട്ടിയുടെ തീരുമാനം ഇന്നു തന്നെ ഉണ്ടാകും. പാര്‍ട്ടി എല്ലാ വശങ്ങളും ചര്‍ച്ച ചെയ്തു. തീരുമാനം ചെയര്‍മാനും വര്‍ക്കിംങ് ചെയര്‍മാനും മാധ്യമങ്ങളെ അറിയിക്കും. മറ്റു കാര്യങ്ങളൊന്നുമില്ല” - എന്നായിരുന്നു യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട സി എഫ് തോമസ് പറഞ്ഞത്.
മാണിക്കൊപ്പം നില്ക്കുന്നവര് മാത്രമായിരുന്നു സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ടത്. രാജിക്കാര്യം പി ജെ ജോസഫും മാണിയും തമ്മില്‍ തീരുമാനിക്കുമെന്നും ഇക്കാര്യം താമസിയാതെ മാധ്യമങ്ങളെ ഇവര്‍ തന്നെ അറിയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.