കേരള ബജറ്റ്: എല്ലാവര്‍ക്കും സ്മാര്‍ട്ട് ഹെല്‍ത്ത്‌കാര്‍ഡ്

തിരുവനന്തപുരം| vishnu| Last Updated: വെള്ളി, 13 മാര്‍ച്ച് 2015 (12:04 IST)
എല്ലാവര്‍ക്കും സ്മാര്‍ട്ട് ഹെല്‍ത്ത്കാര്‍ഡ് നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം. സമ്പൂര്‍ണ ആരോഗ്യകേരളം പദ്ധതിപ്രകാരം സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ച് സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികളില്‍നിന്ന് ചികിത്സതേടാം. ഇതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കാന്‍ വെബ് അധിഷ്ഠിത സംവിധാനം. ആരോഗ്യ കേരളം ട്രസ്റ്റ് രൂപവല്‍ക്കരിക്കും.

കോഴിക്കോട്-തിരുവന്തപുരം വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ 50 കോടിയും,
സബര്‍ബന്‍, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, ഉള്‍നാടന്‍ ജലഗതാഗത വികസനം, വിമാനത്താവള വികസനം തുടങ്ങിയവക്കായി 2000 കോടി രൂപയും വിനിയോഗിക്കും. ആസ്പത്രി, ഹോംസ്‌റ്റേ, സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ്, വില്ല എന്നിവയുടെ രജിസ്‌ട്രേഷന്‍, റിന്യൂവര്‍ ഫീസ് 1000ല്‍നിന്ന് 1500 ആക്കിയതായും ബജറ്റില്‍ പറയുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :