അഭിറാം മനോഹർ|
Last Modified വെള്ളി, 15 ജനുവരി 2021 (09:28 IST)
പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബജറ്റിന്റെ അവതരണം നിയമസഭയിൽ ആരംഭിച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കോവിഡ് അനന്തര കേരളത്തിന്റെ വികസന രേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു. പതിവുപോലെ കവിത ചൊല്ലിയാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്.
കൊവിഡ് പ്രതിസന്ധി മറികടക്കാൻ കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ നടത്തിയ ക്ഷേമ പദ്ധതികളും സഹായങ്ങളും ധനമന്ത്രി വിശദീകരിച്ചു. 2000-21ല്‍ 15000 കോടിയുടെ കിഫ്ബി പദ്ധതികള്‍ നടപ്പാക്കി. എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി വര്‍ധിപ്പിക്കുമെന്നും 2021-22 ല്‍ എട്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.