ഗെയിൽ പൈപ്പ്‌ലൈൻ നാടിന് സമർപ്പിച്ചു; കേരളത്തിനും കർണാടകയ്ക്കും ഇന്ന് സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 5 ജനുവരി 2021 (11:58 IST)
ഡൽഹി: സ്വപ്ന പദ്ധതിയായ ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതി നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിനും കർണാടകയ്കും ഇന്ന് സുപ്രധാന ദിനമെന്നായിരുന്നു പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ. '450 കിലോമീറ്റർ കൊച്ചി-മംഗളുരു പ്രകൃതിവാതക പൈപ്പ്‌‌ലൈൻ നാടിന് സമർപ്പിയ്ക്കന്നതിൽ അഭിമാനം തോന്നുന്നു. കേരളത്തിനും കർണാടകയ്ക്കും ഇന്ന് സുപ്രധാന ദിനമാണ്. വികസനത്തിനായി പരിശ്രമിച്ചാല്‍ ലക്ഷ്യം അസാദ്ധ്യമല്ല' പ്രധാനമന്ത്രി പറഞ്ഞു.

വൻ വികസനക്കുതിപ്പാണ് കേരളത്തെ കാത്തിരിയ്ക്കുന്നത് എന്നായിരുനു ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. 'സംയുക്ത സംരംഭം ഫലം കണ്ടതില്‍ സന്തോഷമുണ്ട്. ജനസാന്ദ്രതയേറിയ മേഖലകളില്‍ പൈപ്പിടുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. പ്രളയത്തിനും കൊവിഡ് വ്യാപനത്തിനും ഇടയിലും ഗെയിൽ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ പ്രയ‌ത്‌നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :