സ്ത്രീ സമൂഹത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് ധനമന്ത്രി; ജിഎസ്ടിയും നോട്ട് നിരോധനവും സമ്പദ് ഘടനയെ തളര്‍ത്തി

തിരുവനന്തപുരം, വെള്ളി, 2 ഫെബ്രുവരി 2018 (09:15 IST)

പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി ടി.എം.തോമസ് ഐസക്കാണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക അച്ചടക്കങ്ങൾ പാലിക്കുന്നതുള്‍പ്പടെയുള്ള നയങ്ങൾ ഇന്നത്തെ ബജറ്റിലുണ്ടാവുമെന്ന് ധനമന്ത്രി അറിയിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാറാ ജോസഫിന്റെ നോവലും സുഗതകുമാരി ടീച്ചറുടെ കവിതയും പരാമര്‍ശിച്ചാണ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്.
 
സ്ത്രീകളുടെ അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് അവര്‍ക്ക് കിട്ടുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. അവര്‍ക്ക് അപമാനകരമാകുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സിനിമാ മേഖലയില്‍ അടക്കമുള്ള എല്ലാ സ്ത്രീ മുന്നേറ്റങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നുവെന്നും സ്ത്രീ സമൂഹത്തിന് പൂര്‍ണ്ണ പിന്തുണ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
 
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും സംസ്ഥാനത്തെ സമ്പദ് ഘടനയെ തളര്‍ത്തിയെന്നും തോമസ് ഐസക്. ഇക്കാര്യത്തില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ അവ പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ്; അഭിമാനാർഹമായ പ്രവർത്തനങ്ങൾ സർക്കാർ കാഴ്ച വെക്കുന്നുവെന്ന് ധനമന്ത്രി

ഓഖി ദുരന്തത്തെ ഓർമിപ്പിച്ചു കൊണ്ട് ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു. ഓഖി ...

news

പാത്തുമ്മയുടെ ആടിൽ തുടങ്ങിയ ബജറ്റ് എം ടിയിൽ നിൽക്കുന്നു, അടുത്തതാര്? കവിത ചൊല്ലുമോ തോമസ് ഐസക്

ബജറ്റ് അവതരണത്തിന് സാഹിത്യത്തെ ആദ്യമായി കൂട്ടുപിടിച്ചത് ധനമന്ത്രി തോമസ് ഐസക് ആണ്. ...

news

ബജറ്റിന്റെ കേന്ദ്രബിന്ദു സാമൂഹിക സുരക്ഷയെന്ന് ധനമന്ത്രി

പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക് നിയമസഭയിൽ ...

news

ഇനി ഒരു വര്‍ഷം കൂടിയല്ലേ ഭരണത്തിലുള്ളൂ ! വളരെ നന്ദിയുണ്ട്; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി കഴിഞ്ഞ ദിവസം അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​നെ‌ ...

Widgets Magazine