കേരള ബജറ്റ് 2016: കശുവണ്ടിയ്ക്ക് 100 കോടി, കയർമേഖലയോട് കഴിഞ്ഞ സർക്കാർ കാട്ടിയ മനോഭാവം മാപ്പ് അർഹിക്കാത്തതെന്ന് തോമസ് ഐസക്

കയർമേഖലയോട് കഴിഞ്ഞ സർക്കാർ കാണിച്ച മനോഭാവം മാപ്പർഹിക്കാത്തതാണെന്ന് ധമന്ത്രി തോമസ് ഐസക്. പിണറായി സർക്കാരിന്റെ ആദ്യത്തെ ബജറ്റ് അവതരണത്തിനിടെയാണ് തോമസ് ഇത്തരത്തിൽ പ്രസംഗിച്ചത്. കയർമേഖലയുടെ പുനരുദ്ധാരണത്തിന് പുതിയ പദ്ധതി നടപ്പിലാക്കും. കയർമേഖലയ്ക്കായി രണ

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 8 ജൂലൈ 2016 (10:14 IST)
കയർമേഖലയോട് കഴിഞ്ഞ സർക്കാർ കാണിച്ച മനോഭാവം മാപ്പർഹിക്കാത്തതാണെന്ന് ധമന്ത്രി തോമസ് ഐസക്. പിണറായി സർക്കാരിന്റെ ആദ്യത്തെ ബജറ്റ് അവതരണത്തിനിടെയാണ് തോമസ് ഇത്തരത്തിൽ പ്രസംഗിച്ചത്. കയർമേഖലയുടെ പുനരുദ്ധാരണത്തിന് പുതിയ പദ്ധതി നടപ്പിലാക്കും. കയർമേഖലയ്ക്കായി രണ്ടാം കയർ പുനഃസംഘടനാ പദ്ധതി നടപ്പാക്കും.

ചെറുകിട ഉൽപാദകരുടെ ഉൽപന്നങ്ങൾ പൂർണമായും ഏറ്റെടുക്കും. കയർ പോലുളള മേഖലകളിൽ സാങ്കേതിക നവീകരണം ഉറപ്പാക്കും. കൈവേല ചെയ്തു ജീവിക്കുന്നവരെ സംരക്ഷിച്ചു കൊണ്ടു തന്നെ കയർ മേഖലയിൽ ആധുനീകരണം നടപ്പാക്കും. കൈത്തറി, ഖാദി മേഖലയിൽ തൊഴിൽദിനങ്ങൾ ഉറപ്പാക്കും. കശുവണ്ടി മേഖലയ്ക്കായി 100 കോടി രൂപ വകയിരുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :