കേരള ബജറ്റ്; ശബരിമല വികസനത്തിന് 739 കോടി അനുവദിക്കുമെന്ന് തോമസ് ഐസക്

Last Modified വ്യാഴം, 31 ജനുവരി 2019 (12:31 IST)
കേരള ബജറ്റിൽ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വരുമാനത്തില്‍ വന്‍ കുറവ് വന്നതിനെത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന് സംസ്ഥാന ബജറ്റില്‍ പ്രത്യേക സാഹയം നല്‍കാനുള്ള സര്‍ക്കാര്‍ നടപടി.

ശബരിമലയുടെ മൊത്തത്തിലുള്ള വികസന പദ്ധതികള്‍ക്കായി 739 കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വിരിപ്പന്തലുകൾ, എരുമേലിയിലിയിലേയും നിലയ്ക്കലിലേയും പാര്‍ക്കിങ് എന്നിവയ്ക്ക് 147.75 കോടി. റോഡുകള്‍ക്കായി 200 കോടിയും പ്രഖ്യാപിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന ബജറ്റില്‍ തിരുവതാകൂര്‍ ദേവസ്വം ബോര്‍ഡിനായി പ്രത്യേകം തുക വകയിരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കാണിക്കയിടരുതെന്ന രാഷ്ട്രീയ പ്രചരണം കൊണ്ട് ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :