ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും വേദന ഒരുപോലെ കാണുന്നു; കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരം അതിരുകടന്നെന്ന് കെ സി ബി സി

Sumeesh| Last Modified ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (20:45 IST)
ഇരയോടൊപ്പം നിന്ന് വേട്ടക്കാരനെ പിന്തുണക്കുന്ന നിലപാടുമായി കേരള കാത്തലിക് ബിഷപ്പ് കൌൺസിൽ. ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരം അതിരു കടന്നുവെന്നും കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും വേദന തങ്ങൾ ഒരുപോലെയാണ് കാണുന്നതെന്നും കെ സി ബി സി പുറത്തിറക്കിയ വാർത്താക്കുറുപ്പിൽ പറയുന്നു.

കന്യാസ്ത്രീകളൂടെ സമരം അംഗികരിക്കാനാവാത്തതാണ്. അഞ്ച് കന്യാസ്ത്രീകളെ മുന്നിൽ നിർത്തി ചില നിക്ഷിപ്ത താൽ‌പര്യക്കാരും ചില മാധ്യമങ്ങളും ചേർന്ന് സഭയേയും സഭയിലെ ബിഷപ്പുമാരെയും അതിക്ഷേപിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട മൊഴികൾ പോലും ചില മാധ്യമങ്ങളിലൂടെ വരുന്നത് ശരിയല്ല.

അന്വേഷണം പുരോഗമിക്കുന്ന ഈ സാഹചര്യത്തിൽ ആരുടെയും പക്ഷം പിടിക്കില്ല. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി നീതി നടപ്പിലാക്കനമെന്നും. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് സഭയുടെ നിലപാട് എന്നും വർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :