Sumeesh|
Last Modified ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (18:24 IST)
ലക്നൌ: സംബിജ്നോറിലെ മോഹിത് പെട്രോകെമിക്കല്‍ ഫാക്ടറിയില്‍
ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ ടാങ്കറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ മീഥെയ്ൻ വതകം നിറച്ച ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു.
കമല്‍വീര്‍, ലോകേന്ദ്ര, രവി, ചേത്രം, വിക്രാന്ത്, ബാല്‍ ഗോവിന്ദ് എന്നിവരാണ് മരിച്ചത്.എട്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് റിപ്പോർട്ടുകൾ. കബില്‍, പര്‍വേസ്, അഭയ് റാം എന്നിവരെ സ്ഫോറ്റനത്തിനു ശേഷം കാണാതായിട്ടുണ്ട്.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഒരു കിലോമീറ്ററോളം ദൂരത്തേക്ക് ടങ്കറിനടുത്തുണ്ടായിരുന്നവർ തെറിച്ചുവീണു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആറുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. ടാങ്കറിലെ വാതകം മാറ്റാതെ അറ്റകുറ്റപ്പണികൾ നടത്തിയതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.