മൂന്നംഗ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം പിടിയില്‍

തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി കവര്‍ച്ചകള്‍ നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

കായംകുളം, കവര്‍ച്ച, പൊലീസ്, അറസ്റ്റ് kayamkulam, robbery, police, arrest
കായംകുളം| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2016 (12:22 IST)
തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി കവര്‍ച്ചകള്‍ നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ ഞക്കനാല്‍ പി.ടി.ഭവനില്‍ ഊപ്പ പ്രകാശ് എന്ന പ്രകാശ് (40), കായം‍കുളം വേരുവള്ളി ഭാഗം മാവനാട്ട് കിഴക്കതില്‍ ആടുകിളി നൌഷാദ് എന്ന നൌഷാദ് (38), കൃഷ്ണപുരം ദേശത്തിനകം ഷഫീഖ് മന്‍സിലില്‍ ഓതറ ഷഫീഖ് എന്ന ഷഫീഖ് (34) എന്നിവരാണ് പൊലീസ് പിടിയിലായത്.

തമിഴ്നാട്ടിലെ തിരുപ്പൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ മോഷണങ്ങള്‍ ഉള്‍പ്പെടെ
നിരവധി ക്രിമിനല്‍ കേസുകളിലും ഇവര്‍ പ്രതികളാണെന്ന് കായംകുളം എസ്.ഐ ഡ്.രജീഷ് കുമാര്‍ അറിയിച്ചു.

അടുത്തിടെ കായംകുളം ഇടയടിക്കാവ് ദേവീക്ഷേത്ര മോഷണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. തമിഴ്നാട്ടില്‍ ഡി.എം.കെ പ്രവര്‍ത്തകരായി ചമഞ്ഞ് പാര്‍ട്ടി ഓഫീസുകളില്‍ കയറിക്കൂടിയും മോഷണം നടത്തിയ സംഭവമുണ്ടെന്ന് പൊലീസ് പറഞ്ഞു.

കരുനാഗപ്പള്ളി വള്ളിക്കുന്ന പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഊപ്പ പ്രകാശ് റിപ്പര്‍ ജയാനന്ദനൊപ്പം ജയില്‍ ചാടുകയും പിന്നീട് പിടിയിലാവുകയും ചെയ്തയാളാണ്. ഷഫീഖ് നിരവധി ആക്രമണക്കേസുകളിലും പ്രതിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :