കതിരൂര്‍ മനോജ് വധക്കേസ്: ജയരാജന്‍ ഇന്ന് കോടതിയില്‍ ഹര്‍ജി നല്കും

കൊച്ചി| JOYS JOY| Last Updated: വെള്ളി, 22 ജനുവരി 2016 (09:12 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹര്‍ജി നല്കും. തലശ്ശേരി ജില്ല സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്കുക. അഭിഭാഷകനായ കെ വിശ്വം മുഖേനയാണ് ഹര്‍ജി നല്‌കുക.

ഹര്‍ജി കോടതി തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ജാമ്യഹര്‍ജിയില്‍ തീരുമാനമാകും വരെ ജയരാജന്‍ കീഴടങ്ങേണ്ടതില്ലെന്നും കോടിയേരി ബാലകൃഷ്‌ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ല നേതൃയോഗത്തില്‍ ധാരണയായിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ജില്ലയിലെ ഏരിയ കേന്ദ്രങ്ങളില്‍ ഇന്ന് പ്രതിഷേധ മാര്‍ച്ചും പൊതുയോഗങ്ങളും സംഘടിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത്തരം പ്രതിഷേധ പരിപാടികളും വിശദീകരണ യോഗങ്ങളും സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കാനും സി പി എം ആലോചിക്കുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :