ഇതു കൊണ്ടൊന്നും സിപിഎമ്മിനെ തകർക്കാനാവില്ല; പി ജയരാജനെ പ്രതിയാക്കിയത് ഗൂഢാലോചനയ്‌ക്കൊടുവില്‍- കോടിയേരി

 കതിരൂർ മനോജ് വധക്കേസ് , പി ജയരാജന്‍ , കോടിയേരി ബാലകൃഷ്ണൻ , പിണറായി വിജയന്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 21 ജനുവരി 2016 (15:48 IST)
കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ പ്രതിയാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസും കേരളാ സർക്കാരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു പി ജയരാജനെ പ്രതിയാക്കിയത്. ഇതു കൊണ്ടൊന്നും സിപിഎമ്മിനെ തകർക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മുമ്പും നിരവധി കേസുകൾ സിപിഎം നേതാക്കൾക്കെതിരെ എടുത്തിട്ടുണ്ട്. കോടതി പ്രതിയല്ലെന്ന് പറഞ്ഞയാൾ എങ്ങനെ പ്രതിയായെന്നും കോടിയേരി ചോദിച്ചു.

പി ജയരാജനെ പ്രതി ചേര്‍ത്ത സംഭവം രാഷ്ട്രീയപ്രേരിതമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.
ജയരാജന്‍റെ അറസ്റ്റ് തടയാന്‍ നിയമപരമായി ചെയ്യേണ്ടതെല്ലാം ചെയ്യും. കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്‍റെ സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനം തടയാനുള്ള നീക്കമാണ് നടക്കുന്നത്. ജയരാജന്‍ പ്രതിയല്ലെന്ന് സിബിഐ തന്നെ സമ്മതിച്ചതാണ്. ഇപ്പോഴത്തെ നടപടി ബോധപൂര്‍വം സൃഷ്ടിച്ചതാണ്. തെളിവിന്‍റെ അടിസ്ഥാനത്തിലല്ല ജയരാജനെ പ്രതിചേര്‍ത്തിരിക്കുന്നത് - പിണറായി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :