വര്‍ഷങ്ങളായിട്ടും വീടുപണി പൂര്‍ത്തിയായില്ല: ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ചു

ശ്രീനു എസ്| Last Modified ബുധന്‍, 23 ഡിസം‌ബര്‍ 2020 (08:52 IST)
വര്‍ഷങ്ങളായിട്ടും വീടുപണി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ചു. കാസര്‍കോട് അമ്പലത്തറയിലെ ചന്ദ്രന്‍(45) ആണ് മരിച്ചത്. ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയില്‍ സമീപത്തെ പറമ്പില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

വീടുപണി ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് പൂര്‍ത്തിയാക്കാന്‍ ചന്ദ്രന് സാധിച്ചില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇയാള്‍. ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടുമക്കളും ഇതോടെ അനാഥരായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :