കരിപ്പൂര്‍ സംഘര്‍ഷം: ജവാന്‍മാരുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

സിഐഎസ്എഫ് , കരിപ്പൂര്‍ സംഘര്‍ഷം , ജാമ്യാപേക്ഷ , ജാമ്യാപേക്ഷ
മഞ്ചേരി| jibin| Last Modified വ്യാഴം, 25 ജൂണ്‍ 2015 (08:44 IST)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ ശരത് സിംഗ് യാദവ് വെടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതികളായ ഒമ്പതു സിഐഎസ്എഫ് ജവാന്മാരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും.

പശ്ചിമ ബംഗാള്‍ ഡാര്‍ജിലിംഗ് സ്വദേശി സുരേഷ് ഗൌള (25), രാജസ്ഥാന്‍ സരോജ് ഘഡിലെ സുഭാഷ് ചന്ദര്‍ (28), ഒഡീഷ ഗോധ്രയിലെ കമലകാന്ത് ഗൌഡ (26), ഉത്തര്‍പ്രദേശ് ഗോസിയിലെ ജിതേന്ദ്ര കുമാര്‍ (27), ഉത്തര്‍പ്രദേശ് സിക്കന്ദര്‍പൂര്‍ ബാലിയിലെ അരവിന്ദ് യാദവ് (26), ജാര്‍ഖണ്ഡ് കാന വില്ലേജില്‍ അശ്വനി കൂമാര്‍ (23), മധ്യപ്രദേശ് സാഗര്‍ ജില്ലയിലെ അമിത് തിവാരി (26), ജാര്‍ഖണ്ഡ് റാഞ്ചിയിലെ ധീരേന്ദ്ര ഓറാന്‍(27), മഹാരാഷ്ട്ര ചന്ദ്രപൂര്‍ ജി.എ നടരാജ്(30) എന്നിവരാണ് സമര്‍പ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :