കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്; സിഐഎസ്എഫ് ജവാന്‍ മരിച്ചു

 കരിരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പ് , സിഐഎസ്എഫ് , സംഘര്‍ഷം , ജവാന്‍ മരിച്ചു
മലപ്പുറം| jibin| Last Updated: വ്യാഴം, 11 ജൂണ്‍ 2015 (11:29 IST)
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്മാരും വിമാനത്താവള അതോറിറ്റി ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ചു. ജയ്‌പാൽ യാദവ് എന്ന ജവാനാണ്
മരിച്ചത്. വെടിയേറ്റ രണ്ടുപേർ പരിക്കുകളോടെ ആശുപത്രിയിലാണ്.

വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ വിവരങ്ങള്‍ ആരാഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രശ്നത്തില്‍ ഇടപെട്ടു. കേന്ദ്ര ആഭ്യന്തരസെക്രട്ടറി എന്‍സി ഗോയല്‍ കേരള ഡിജിപി ടിപി സെന്‍കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഡിജിപി ആഭ്യന്തര സെക്രട്ടറിയെ ധരിപ്പിച്ചിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ അതീവ സുരക്ഷയുള്ള വിഐപി ഗേറ്റില്‍ വിമാനത്താവള അതോറിറ്റി ജീവനക്കാരും വിമാന താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജവാന്മാരും തമ്മില്‍ ബുധനാഴ്‍ച രാത്രി 9.45 നാണ് സംഘര്‍ഷമുണ്ടായത്. എയർപോർട്ട് അതോറിട്ടിക്ക് കീഴിലുളള ഫയർഫോഴ്സിന്റെ സീനിയർ സൂപ്രണ്ട് സണ്ണിജോസഫ് ഇന്നലെ വിമാനത്താവളത്തിനകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ പരിശോധനയ്ക്ക് സിഐഎസ്എഫ് തുനിഞ്ഞതാണ് സംഘർഷത്തിന് കാരണം. എയർപോർട്ട് അതോറിട്ടി ജീവനക്കാരെ പരിശോധന നടത്തി മാത്രമേ സിഐഎസ്എഫ് വിമാനത്താവളത്തിനകത്തേക്ക് കയറ്റി വിടാറുള്ളൂ.

അതിനാല്‍ സണ്ണി ജോസഫിനെയും പരിശോധനയ്‌ക്ക് വിധേയനാക്കാന്‍ സിഐഎസ്എഫ് തുനിഞ്ഞു. എന്നാല്‍ യൂണിഫോമിലെത്തിയ തന്നെ പരിശോധനയ്‌ക്ക് വിധേയനാക്കാന്‍ പറ്റില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയതോടെ അതോറിറ്റി ജീവനക്കാര്‍ സിഐഎസ്എഫ് ജവാന്മാരെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവറിഞ്ഞ് കൂട്ടമായെത്തിയ സിഐഎസ്എഫ് ജവാന്മാന്‍ അതോറിറ്റി ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാക്കുകയും ചെയ്തു. ഇതിനിടെയാണ് എസ് എസ് യാദവ് എന്ന സിഐഎസ്എഫ് ജവാന് വെടിയേല്‍ക്കുകയുമായിരുന്നു.

തലക്ക് വെടിയേറ്റ എസ് എസ് യാദവ് ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയില്‍ മരണപ്പെട്ടു. പരുക്കേറ്റ ഫയര്‍ ആന്‍ഡ് സേഫ്റ്റി സീനിയര്‍ സൂപ്രണ്ട് സണ്ണി തോമസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും സിഐഎസ്എഫ് എസ്ഐ സീതാറാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സണ്ണി തോമസിന്റെ നില ഗുരുതരമാണ്. സഹപ്രവർത്തകന് വെടിയേറ്റതിനെ തുടർന്ന് സിഐഎസ്എഫ് ജവാൻമാർ
ആക്രമാസക്തരാകുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ...

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു
മകന്‍ മാര്‍ക്ക് ശങ്കര്‍ പവനോവിചിനാണ് പൊള്ളലേറ്റത്.

കരുവന്നൂര്‍ കേസ്: കെ രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ...

കരുവന്നൂര്‍ കേസ്: കെ രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ഹാജരായി
കെ രാധാകൃഷ്ണന്‍ മുന്‍പ് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലെ ...

മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പകര്‍ത്തി അയച്ചാല്‍ 2,500 ...

മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പകര്‍ത്തി അയച്ചാല്‍ 2,500 രൂപ; പാരിതോഷികം വര്‍ധിപ്പിക്കാന്‍ ആലോചന
മാലിന്യം വലിച്ചെറിയുന്ന ഫോട്ടോയോ വീഡിയോയോ എടുത്ത് 9446700800 എന്ന നമ്പറിലേക്ക് ...

ആശങ്കയില്‍ മാവേലിക്കര: പ്രദേശത്ത് 77 പേരെ കടിച്ച ...

ആശങ്കയില്‍ മാവേലിക്കര: പ്രദേശത്ത് 77 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ, നൂറോളം തെരുവുനായകളേയും കടിച്ചു!
നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും തെരുവുനായകള്‍ക്കും കടിയേറ്റിട്ടുണ്ട്

USA vs China Trade War:പകരച്ചുങ്കം ഏർപ്പെടുത്താൻ ചൈനയാര്?, ...

USA vs China Trade War:പകരച്ചുങ്കം ഏർപ്പെടുത്താൻ ചൈനയാര്?, 50 ശതമാനം അധികനികുതി കൂടി പ്രഖ്യാപിച്ച് ട്രംപ്, സാമ്പത്തിക മാന്ദ്യ ഭീഷണിയിൽ സൂചികകൾ!
ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 104 ശതമാനം തീരുവയാകും അമേരിക്കയിലുണ്ടാവുക.