കരിപ്പൂര്‍: ഇന്ന് കൂടുതല്‍ അറസ്‌റ്റുണ്ടാകും, ജവാന്മാരെ കൂട്ടത്തോടെ സ്ഥലംമാറ്റി

കരിപ്പൂര്‍ വെടിവെപ്പ് , പൊലീസ് , അറസ്‌റ്റ് , സിഐഎസ്എഫ്
കൊണ്ടോട്ടി| jibin| Last Modified ശനി, 13 ജൂണ്‍ 2015 (08:16 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ സണ്ണിതോമസ്, അജികുമാര്‍ എന്നിവരെ ഇന്ന് അറസ്‌റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അറസ്റ്റ്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില മനസിലാക്കിയശേഷമാകും അറസ്‌റ്റ് ഉണ്ടാകുക. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഒമ്പത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇവരെ കൊലക്കുറ്റം ചുമത്തി ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ, ഡ്യൂട്ടി തടസപ്പെടുത്തി എന്നീ കുറ്റങ്ങളാണ്
ചുമത്തിയിരിക്കുന്നത്. ഇവരെ ഇന്ന് കൊണ്ടോട്ടി കോടതിയില്‍ ഹാജരാക്കും. ഇതിനിടെ,​ അക്രമം അഴിച്ചുവിട്ട ജവാന്മാരെ കൂട്ടത്തോടെ ബാംഗ്ളൂരിലേക്ക് സ്ഥലംമാറ്റി. അക്രമം നടന്നതിന്റെ അടുത്ത ദിവസം തന്നെയാണ് ഇവരെ സ്ഥലംമാറ്റിയത്.

സംഘര്‍ഷത്തിനിടെ സിഐഎസ്എഫ് എസ് ഐ വെടിയേറ്റുവീഴുന്ന നിര്‍ണ്ണായക ദൃശ്യം വെള്ളിയാഴ്‌ച പുറത്ത് വിട്ടിരുന്നു . സഹപ്രവര്‍ത്തകനെ പിടിച്ചുമാറ്റുമ്പോള്‍ എസ്എസ് യാദവിന് വെടിയേല്‍ക്കുന്നതായാണ് ദൃശ്യം വ്യക്തമാക്കുന്നത്. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫയര്‍്‌ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ അറസ്റ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :