തിരുവനന്തപുര്|
jibin|
Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (13:17 IST)
കരിപ്പൂർ വിമാനത്താവളത്തിലെ സംഘർഷത്തെ തുടർന്ന് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും
പൊലീസിന്റെ സാന്നിധ്യം വേണമെന്ന് ഇന്റലിജൻസ് വ്യക്തമാക്കിയതിന് പിന്നാലെ ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തല രംഗത്ത്. സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ കേരളാ പൊലീസ് തയ്യാറാണ്. എന്നാല്‍ ആ കാര്യം തിരുമനിക്കേണ്ടത് കേന്ദ്രമാണ്. അതിനാല്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ ഡിജിപി സെന്‍കുമാറിനോട് ആവശ്യപ്പെട്ടതായും ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിലെ മുഴുവൻ വിമാനത്താവളങ്ങളിലും ഇന്റലിജൻസ് പരിശോധന നടത്തിയ ശേഷമാണ് ഇന്റലിജൻസ് സുരക്ഷയുടെ കാര്യം വ്യക്തമാക്കിയത്. വിമാനത്താവളങ്ങളില്‍ എപ്പോഴും കേരളാ പൊലീസിന്റെ സാന്നിധ്യം ആവശ്യമാണ്. ഇത് സംബന്ധിച്ച നടപടികള്‍ക്കായി ഡിജിപി ടിപി സെൻകുമാറിനെ ചുമതലപ്പെടുത്തി. ഇക്കാര്യത്തിൽ കേന്ദ്രത്തിനു കത്തയയ്ക്കുകയും ചെയ്തു.
വിമാനത്താവളങ്ങളിലും ഇന്റലിജൻസ് പരിശോധന നടത്തിയ ശേഷമാണ് പുതിയ തീരുമാനം ഉണ്ടായത്. കേന്ദ്ര സേനകളുടെ പ്രവര്‍ത്തനം മികച്ചതാണെങ്കിലും സംസ്ഥാനത്തുള്ള ആക്രമികള്‍ വിമാനത്താവളങ്ങളില്‍ പദ്ധതികളുമായി എത്തിയാല്‍ കേന്ദ്ര സേനകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കില്ലെന്നും ഇന്റലിജൻസ് കണ്ടെത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.