കരാട്ടെ ജോണും സംഘവും പിടിയില്‍

ആറ്റിങ്ങല്‍| Last Modified ശനി, 25 ജൂലൈ 2015 (18:34 IST)
ഗുണ്ടാനേതാവ് കരാട്ടെ ജോണിനെയും സംഘത്തെയും പൊലീസ്
സാഹസികമായി വളഞ്ഞിട്ടു പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു ആറ്റിങ്ങല്‍ ടൌണില്‍ സിനിമാ സ്റ്റൈലില്‍ പൊലീസ് നടപടി ഉണ്ടായത്. എന്നാല്‍ ഇതേ രീതിയില്‍ ഗുണ്ടകളും ചെറുത്തു നിന്നതോടെ ജനം അമ്പരന്നു നിന്നു.

പൂവാറില്‍ പൊലീസിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണു ജോണി. ഇവരുടെ കാര്‍ കല്ലമ്പലത്തു നിന്ന് അറ്റിങ്ങലിലേക്ക് വരുന്ന വിവരം അറിഞ്ഞ് പൊലീസ് പിന്‍തുടര്‍ന്നു. മുന്‍കൂട്ടി വിവരം നല്‍കിയതിനെ തുടര്‍ന്ന് നഗരസഭാ ഓഫീസിനു മുന്നില്‍ വച്ച് മറ്റൊരു പൊലീസ് സംഘം കാര്‍ തടഞ്ഞു.

എന്നാല്‍ ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ മഫ്റ്റിയിലും യൂണിഫോമിലും ഉണ്ടായിരുന്ന പൊലീസ് സംഘം സൂപ്പര്‍ അക്‍ഷനില്‍ ഗുണ്ടകളെ പിടികൂടി. റൂറല്‍ എസ്.പി ഉള്‍പ്പെടെയുള്ളവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :