സ്ഥിരം കുറ്റവാളിയെന്ന് പോലീസ് റിപ്പോർട്ട്: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തും

അഭിറാം മനോഹർ| Last Modified ബുധന്‍, 4 മെയ് 2022 (20:19 IST)
കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ ചുമത്താൻ ശുപാർശ.

കമ്മീഷണർ ആർ ഇളങ്കോ റിപ്പോർട്ട് ഡി ഐ ജി രാഹുൽ ആർ നായർക്ക് കൈമാറി. സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്.

ഉത്തരവ് ഇറങ്ങിയാൽ അർജുൻ ആ‌യങ്കിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാവില്ല. സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തു എന്നുകാട്ടി ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് അർജുനെതിരെ കാപ്പ ശുപാർശ ചെയ്‌തിരിക്കുന്നത്.

2021 ജൂൺ 28 നാണ് അ‍ർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണ്ണക്കടത്ത്
കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓ​ഗസ്റ്റ് 31ന് അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോറ്റതി ജാമ്യം അനുവദിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :